* വീട്ടിൽ നിങ്ങൾക്ക് സൗകര്യപ്രദമായ ഒരിടം തിരഞ്ഞെടുക്കുക.
* നിങ്ങളുടെ അഭിരുചിക്കനുസരിച്ച് സ്ഥലം ക്രമീകരിക്കുക.
* ഒരു ‘ഹോം ഓഫീസ്’ അന്തരീക്ഷം സൃഷ്ടിക്കുക.
* ജോലിക്ക് പോയിരുന്നപോലെ തന്നെ ഒരു പതിവ് ഷെഡ്യൂൾ ഉണ്ടാക്കുക.
* ശരിയായ വെളിച്ചം ഉപയോഗിക്കുക.
* ഉണ്ടായ ബുദ്ധിമുട്ടുകൾ അംഗീകരിച്ച്കൊണ്ട് തരണം ചെയ്യുക. എന്തുകൊണ്ട്, ഓൺലൈനായി പ്രവർത്തിക്കേണ്ടി വന്നു എന്ന് കുട്ടികളോട് വിശദീകരിച്ചുകൊടുക്കുക.
* നിങ്ങളുടെ നിയുക്ത വർക്ക് സ്പേസിനു ചുറ്റും മറ്റുള്ളവർക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുക, ആയതിനാൽ നിങ്ങൾക്കൊപ്പമുള്ളവർക്ക് നിങ്ങളെ അലോസരപ്പെടുത്താനാവില്ല.
* നിങ്ങളുടെ പങ്കാളിയും ജോലി ചെയ്യുന്നുവെങ്കിൽ , ജോലി സമയവും ഉത്തരവാദിത്തങ്ങളും പങ്കിടുക.
* പത്ത് മിനിറ്റ് ഓൺലൈനായി സീനിയർ/ബോസുമായി ജോലി സംബന്ധമായ ചർച്ചകൾക്കായി ബന്ധപ്പെടുക .
* തൊഴിൽ സമയങ്ങളിൽ മാധ്യമങ്ങളും വൈറസ്‌ -നെ കുറിച്ചുള്ള ചർച്ചകളും പരമാവധി കുറക്കുക .
* ശ്രദ്ധ കേന്ദ്രീകരിക്കുക.
* മുന്നോട്ടുള്ള മാർഗങ്ങളെ കുറിച്ച് ചിന്തിക്കുക.
* സോഷ്യൽ മീഡിയയിലൂടെ സഹപ്രവർത്തകരുമായി ബന്ധപ്പെടുക. (ലക്ഷ്യപ്രാപ്തിക്ക് വേണ്ട പ്രോത്സാഹനം നൽകുക ).
* ഓൺലൈനും ഓഫ് ലൈനും ഇടക്ക് വെള്ളം/ചായ ബ്രേക്ക് എടുക്കുക.
* വീട്ടിലെ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കിൽ ഹെഡ്സെറ്റ് അല്ലെങ്കിൽ സൗണ്ട് ക്യാൻസലേഷൻ ഇയർ പീസ് ഉപയോഗിക്കുക.
* റിസോഴ്സ് വിവരങ്ങൾ പങ്കിടുക.
* മനസ്സിനെ ശാന്തമാക്കുന്ന ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
* ആശ്വാസം പകരുന്ന സ്ക്രീൻ സേവറുകൾ ഉപയോഗിക്കുക.
* ജോലി സമയങ്ങളിലെ സംഭാഷണം തമാശാജനകമാക്കുക.
* ഉത്കണ്ഠാകുലരാണെങ്കിൽ സഹായത്തിനായി ശ്രമിക്കുക.
* കൃത്യമായ സമയത്തിൽ ജോലിയിൽ നിന്നും ലോഗ് ഔട്ട് ചെയ്യുക.
*സഹപ്രവർത്തകർ സമ്മർദ്ദത്തിലാണെങ്കിൽ പരസ്പ്പരം സഹായിക്കുക.
*പോസിറ്റീവായിരിക്കുക, ശാന്തരാവുക.
* ധാരാളം വെള്ളം കുടിക്കുക, ചുരുങ്ങിയത് അരമണിക്കൂർ സമയം വ്യായാമത്തിനായി മാറ്റിവെക്കുക, ജോലി സ്ഥലം അണുവിമുക്തമാക്കുക .
* ഇതും കടന്ന് മെച്ചപ്പെട്ട സാഹചര്യത്തിലേക്കെത്തിച്ചേരുമെന്ന് വിശ്വസിക്കുക.
1. വിശ്വസിക്കാവുന്ന വൈദ്യുതി – ഇന്റർനെറ്റ് കണക്ഷൻ
2 ഹ്യുമൻ റിസോഴ്‌സ് പോലെ സെൻസിറ്റിവ് ആയ ജോലിയാണെങ്കിൽ അടച്ചുറപ്പുള്ള മുറി ഉണ്ടാകുന്നതാണ് നല്ലത്.
3. വീഡിയോ കോൺഫറൻസ് നടത്തേണ്ടതുണ്ടെങ്കിൽ നിങ്ങളുടെ ചുറ്റുപാടുകൾ ശ്രദ്ധിക്കുക.
4. പ്ലാനിംഗ് പ്രധാനം: സ്വന്തമായി ജോലി ചെയ്യുമ്പോൾ ഓരോ ദിവസവും ഓരോ ആഴ്ചയും എന്ത് ജോലിയാണ് ചെയ്തു തീർക്കേണ്ടതെന്ന് ചിന്തിക്കുന്നതും ആഴ്ചയുടെ ആദ്യം അത് എഴുതിവെയ്‌ക്കുന്നതും നല്ലതാണ്.
5. ഡേറ്റ സെക്യൂരിറ്റി ഉറപ്പാക്കണം : കമ്പനി തന്നിട്ടുള്ള കംപ്യൂട്ടറുകൾ മാത്രം ഉപയോഗിക്കുക, അതിന്റെ സുരക്ഷ ഉറപ്പാക്കുക, ഒരു കാരണവശാലും ഈ കംപ്യൂട്ടർ പൊതു വൈഫൈ യിൽ ഉപയോഗിക്കാതിരിക്കുക.