സുരക്ഷിതമായ ഒരു ലോകത്തിനായി ചെയ്യേണ്ട കാര്യങ്ങൾ

FREEDOM FROM FEAR

* കോവിഡ് 19 നെക്കുറിച്ച് ഭയം അരുത് .
* വൈറസിനെതിരെ പോരാടുന്നതിന് വേണ്ട ശക്തി വീണ്ടെടുക്കാൻ ശരീരത്തെ സഹായിക്കുക.
* ജലാംശം നിലനിർത്തുക, വിശ്രമിക്കുക, നല്ല ഭക്ഷണം കഴിക്കുക.
* തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക, ചൂടുള്ളതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ ശീലിക്കുക.
* ശാരീരികതലത്തിലും, വൈകാരികതലത്തിലും വൈറസിനെതിരെ പോരാടുക.
* വൈറസ് ബാധിച്ചാലും സുഖം പ്രാപിക്കുമെന്ന് നിങ്ങൾ സ്വയവും കുടുംബത്തിനും ഉറപ്പുനൽകുക.
* സുരക്ഷാ മാനദണ്ഡങ്ങൾ തീർച്ചയായും സ്വീകരിക്കുക. ഈ അവസ്ഥയും കടന്നുപോകും.
* ഓരോ വ്യക്തിയിലും പല രീതിയിലാവാം ഇതിന്റെ ലക്ഷണങ്ങൾ കാണുന്നത്. എന്നാൽ ചിലരിൽ ഒരു തരത്തിലുള്ള ലക്ഷണങ്ങളും കാണണമെന്നില്ല.
* ഏതൊരു പനിപ്പോലെയും ശരീരത്തിന്റെ താപനില കൂടിയും കുറഞ്ഞും വന്നേയ്ക്കാം.
* ഒരു തരത്തിലുള്ള ലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വയം കരുതൽ തടങ്കലിൽ ഉള്ളപ്പോഴും കുടുംബവുമായി സാമൂഹികാകലം പാലിക്കുക.
* പരിഭ്രമിക്തികാതിരിക്കുക. ഈ ഘട്ടത്തിൽ നമുക്ക് ചുറ്റും ആരോഗ്യവകുപ്പിന്റെ സേവനങ്ങൾ ഉണ്ടെന്ന് അറിയുക.
* ഈ അവസ്ഥ കഴിഞ്ഞാലും സുരക്ഷ വൃത്തിശീലങ്ങൾ ഉപേക്ഷിക്കരുത്. വൈറസ്സ് നമുക്ക് ചുറ്റും ഉണ്ടെന്ന് കരുതുക. സുരക്ഷാ മാനദണ്ഡങ്ങളിൽ ഉറച്ചു നിൽക്കുക.
* ശരീരക -മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്കുക. നല്ലൊരു നാളേയ്ക്കായി ശുഭ പ്രതിക്ഷയോടെയിരിക്കാം.

Post Comment

Your email address will not be published. Required fields are marked *