സ്വയം കരുതൽ തടങ്കലിൽ കുടുംബത്തിനൊപ്പം കഴിയുന്നവർക്കുള്ള നിർദ്ദേശങ്ങൾ
1.സ്വയം കരുതൽ തടങ്കലിൽ കഴിയുന്ന ഒരാൾ
കുടുംബത്തിൽ ഉള്ളപ്പോൾ കുടുംബാംഗങ്ങളും എല്ലാ വിധത്തിലും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
2.കുടുംബാംഗങ്ങൾ അവരുടെ കൈകൾ നിരന്തരം
കഴുകുകയോ സാനിറ്റെസ് ചെയ്യുകയോ വേണം
3.കഴുകാത്ത കൈകൾ ഉപയോഗിച്ച്
കുടുംബാംഗങ്ങൾ അവരുടെ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കാതെ നോക്കേണ്ടതാണ്
4.സ്വയം കരുതൽ തടങ്കലിൽ കഴിയുന്ന വ്യക്തികൾ മറ്റുള്ളവരിൽ നിന്നും സ്വയം അകന്നു നിൽക്കുക. ഒപ്പം നല്ല വായു സഞ്ചാരം ഉള്ള ഒരു മുറിയിൽ കഴിയുക
5.ഏതെങ്കിലും കാരണവശാൽ ഒരേ മുറിയിൽ കഴിയേണ്ടിവന്നാൽ സ്വയം കരുതൽ തടങ്കലിൽ കഴിയുന്ന വ്യക്തി എല്ലായ്പ്പോഴും മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്നും കഴിവതും ഒരു മീറ്റർ എങ്കിലും അകലം പാലിക്കേണ്ടതാണ്
6. തുമ്മുമ്പോളും
ചുമക്കുമ്പോളും
നിങ്ങളുടെ വായ ഒരു ടിഷ്യു വെച്ചോ തുണിവെച്ചോ മറയ്ക്കുകയും അത് ശ്രദ്ധാപൂർവം കളയേണ്ടതുമാണ്.
7.സ്വയം കരുതൽ തടങ്കലിൽ കഴിയുന്ന വ്യക്തി മറ്റുള്ളവരു മായി ഉപയോഗിക്കുന്ന പാത്രങ്ങളോ, ബെഡ്ഷീറ്റുകളോ, തുണികളോ, ഇലക്ട്രോണിക്ക് ഉപകരണങ്ങളോ
(ടീവി റിമോർട് )പങ്കു വയ്ക്കാതിരിക്കുക.
8.ഭക്ഷണ പദാർത്ഥങ്ങളും പാനീയങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയോ, മറ്റുള്ളവർക്ക് വേണ്ടി ആഹാരം പാകം ചെയ്യുകയോ അരുത്.
9.സ്വയം കരുതൽ തടങ്കലിൽ കഴിയുന്ന വ്യക്തി കഴിവതും മറ്റൊരു ബാത്ത് റൂം ഉപയോഗിക്കുക. അഥവാ ഒരേ ബാത്ത് റൂം ഉപയോഗിക്കേണ്ടി വന്നാൽ ഓരോ തവണയും വൃത്തിയാക്കുക.
10.സ്വയം കരുതൽ തടങ്കലിൽ കഴിയുന്ന വ്യക്തി സ്പർശിക്കുന്ന എല്ലാ പ്രതലങ്ങളും നിരന്തരമായി വൃത്തിയാക്കുക.
11.ഈ വ്യക്തികളുടെ വസ്ത്രങ്ങൾ പ്രിത്യേകം കഴുകുക.
12.ഈ വ്യക്തികൾ പ്രായമായ വരും കുട്ടികളുമായും ഇടപഴക്കരുത്.
13.വളർത്തു മൃഗങ്ങളിൽനിന്ന് അകലം പാലിക്കാൻ ശ്രദ്ധിക്കുക. വളർത്തുമൃഗങ്ങളുമായി സമ്പർക്കം പുലർത്തിയാൽ കൈകൾ കഴുകാൻ ശ്രദ്ധിക്കുക .
14.വാതിലുകളുടെ പിടിയും, ലോക്കും സ്വിച്ചുകളും അണു വിമുക്തമാക്കുക.
15. സ്വയം കരുതൽ തടങ്കലിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളും കഴിവതും പുറത്തു പോകാതെയും മറ്റുള്ളവരുമായി ഇടപഴകാതെയും ശ്രദ്ധിക്കുക.