എന്തുകൊണ്ട് കുട്ടികള്‍ വെളിപ്പെടുത്തുന്നില്ല.
രക്ഷിതാക്കളിൽ നിന്നും ഞങ്ങള്‍ കൂടുതലായി കേള്‍ക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.
പീഡനവിവരത്തെകുറിച്ച് എന്തുകൊണ്ട് കുട്ടി നേരത്തെ പറഞ്ഞില്ല?
ഇതിനെക്കുറിച്ച് ദീർഘകാലം മൗനം പാലിച്ചത് എന്തുകൊണ്ട്?
ഇത്തരം ചോദ്യങ്ങൾ ഒരിക്കലും അവരോട് ചോദിക്കരുത് അവരെ ഒരിക്കലും കുറ്റപ്പെടുത്താതിരിക്കുക.
പീഡനവിവരം എന്തുകൊണ്ട് കുട്ടികൾ മറച്ചു വെക്കുന്നു?
“എന്‍റെ രക്ഷിതാക്കളെ കൊല്ലും എന്ന് പറഞ്ഞു.”
“ഞാൻ വഴങ്ങിയില്ലെങ്കിൽ സഹോദരങ്ങളെ ഉപദ്രവിക്കും എന്നു പറഞ്ഞു.”
“ഇത് വെറും ഒരു തമാശയാണെന്ന് പറഞ്ഞു.”
“ഇത് രഹസ്യമാക്കി വയ്ക്കണമെന്ന് പറഞ്ഞു.”
“എനിക്ക് എല്ലാം പഠിപ്പിച്ചു തരുകയാണെന്ന് പറഞ്ഞു.”
“എന്‍റെ രക്ഷിതാക്കൾ പറഞ്ഞു, അയാൾ വളരെ നല്ല മനുഷ്യനാണെന്ന്.”
“മറ്റുള്ളവരോട് പറയാൻ നാണക്കേട് തോന്നി.”
“ഞാൻ ഭയന്ന് പോയി.”
“എന്നോട് സ്നേഹമാണെന്ന് പറഞ്ഞു.”
“ഇത്തരം കാര്യങ്ങൾ ഞങ്ങൾ ഒരിക്കലും വീട്ടിൽ സംസാരിച്ചിരുന്നില്ല.”
“ഇതുമൂലം എന്റെ കുടുംബത്തില്‍ ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല.”
“എന്‍റെ പട്ടിക്കുട്ടിയെ കൊല്ലും എന്ന് പറഞ്ഞു.”
അമ്മയോട് പറഞ്ഞപ്പോൾ.
“കള്ളമാണെന്ന് പറഞ്ഞു.”
“പുറത്തറിഞ്ഞാല്‍ മരിക്കും എന്ന് പറഞ്ഞു.”
“അച്ഛൻ അറിഞ്ഞാൽ അയാളെ കൊല്ലുമെന്ന് പറഞ്ഞു.”
“ഇതെല്ലാം എന്റെ തെറ്റ് കൊണ്ടാണെന്നു പറഞ്ഞു.”
“ഇത് നമ്മുടെ കുടുംബത്തിന് നാണക്കേട് ആകും എന്നു പറഞ്ഞു.”
നമ്മുടെ കുട്ടികളിൽ 4-ല്‍ ഒരു പെൺകുട്ടിയും, 6-ല്‍ ഒരു ആൺകുട്ടിയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നവരാണ്‌.
എല്ലാം എല്ലാവരോടും തുറന്നു പറയാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കുക.
കുട്ടിയെ ഒരിക്കലും കുറ്റപ്പെടുത്തരുത് ആത്മധൈര്യത്തോടെ സമാധാനപരമായ അന്തരീക്ഷം നൽകുക.