* മഹാമാരി പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക പരിപാടികൾ സംഘടിപ്പിക്കാതിരിക്കുക.
* ജിം, നീന്തൽ കുളങ്ങൾ എന്നിവ അടച്ചിടുക. സാമൂഹിക ഇടപെടലുകൾ കൂടുതലുള്ള പല പൊതു സ്ഥലങ്ങളും ഇത് പാലിച്ചുകഴിഞ്ഞു.
* സൊസൈറ്റി ജീവനക്കാർക്കും സെക്യൂരിറ്റി ഗാർഡിനും പ്രത്യേകം മാസ്കുകളും സാനിട്ടൈസറുകളും ലഭ്യമാക്കുക.
* ഈ സാഹചര്യം നിയന്ത്രണവിധേയമാവുന്നത് വരെ ബയോമെട്റിക് സംവിധാനങ്ങൾ ഒഴിവാക്കുന്നതിലൂടെ രോഗബാധ കുറക്കാൻ സഹായിക്കുന്നു.
* ഡലിവറി സാധനങ്ങൾ നേരിട്ടു കൈപറ്റാതെ അതിനായി “കളക്ഷൻ പോയൻറ് ” സംവിധാനം ഏർപ്പെടുത്തുക.
* കാർ ക്ളീനിങ്ങ് ജീവനക്കാർക്ക് കുറച്ച് ദിവസം അവധി നൽകുക.
സാമൂഹ്യ ഇടപെടലുകളിൽ നിന്നും അകലം പാലിക്കൽ അവർക്കും ആവശ്യമാണ്.
* ഇലക്ട്രീഷ്യൻ, പ്ളംബർ മുതലായ ജീവനക്കാർ അവരുടെ നിശ്ചിത സമയത്തെ ജോലിക്കിടയിൽ ശുചിത്വ നടപടികൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
* നിങ്ങളുടെ ജീവനക്കാർക്ക് “വീട്ടിലിരുന്ന് ജോലി” എന്ന സംവിധാനം ഏർപ്പെടുത്തുക.
* ലിഫ്റ്റ് മുതലായ പൊതു സ്ഥലങ്ങൾ വൃത്തിയായി വെയ്ക്കുന്നതിന് വേണ്ട ശുചിത്വസാമഗ്രികൾക്കാവശ്യമായ ഫണ്ട് കരുതുക.
* അധികമുള്ള സോപ്പും മറ്റും സൊസൈറ്റി ജീവനക്കാർക്കു കൈമാറുക, ഇടവിട്ടുള്ള കൈകഴുകലിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുക.
* രാജ്യത്തിനകത്തും പുറത്തും നിന്നും യാത്ര കഴിഞ്ഞെത്തിയവരെ പ്രത്യേകം ശ്രദ്ധിക്കുക. അവരോട് 14 ദിവസത്തെ സ്വയം കരുതൽ നടപടി യെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കി കൊടുക്കുക. സെക്യൂരിറ്റി ജീവനക്കാരോട് ഇത്തരം വിവരങ്ങൾ കൈമാറാനാവശ്യപ്പെടാം.
* സ്റ്റാഫ് മെമ്പേഴ്സിനെ ദിവസവും ഇൻഫ്രാറെഡ് തെർമോമീറ്ററിലൂടെ പരിശോധനക്ക് വിധേയരാക്കുക.
* റസിഡൻസ്, കമ്മിറ്റി മെമ്പേഴ്സ്, മറ്റ് സൊസൈറ്റി ജീവനക്കാർ ഉൾപ്പെടുന്ന ഒരു “എമർജൻസി റെസ്പോൺസ് ടീം” (ERT) – നെ തയ്യാറാക്കുക.
റെസിഡൻസ് അസോസിയേഷൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ…..
1.കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റെറ്റസാറുകളോ സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കുക.
2.പ്രധാന വാതിലുകൾ, കോളിങ് ബെല്ലിന്റെ സ്വിച്ചുകൾ മുതലായവ അണു വിമുക്തമാണെന്ന് ഉറപ്പുവരുത്തുക.
3. ഏതെങ്കിലും സാഹചര്യത്തിൽ വീടിനു പുറത്തു പോകേണ്ടി വന്നാൽ, തിരിച്ചു എത്തിയാൽ ഉടൻ കൈകൾ വൃത്തിയാക്കുക. ശേഷം ധരിച്ച വസ്ത്രങ്ങൾ മാറ്റുക.
4.രാജ്യത്തിനകത്തും പുറത്തും യാത്ര ചെയേണ്ടിവന്നിട്ടുണ്ടെങ്കിൽ 14 ദിവസത്തേക്ക് നിങ്ങൾ വീട്ടിൽ തന്നെ സ്വയം
തടങ്കലിൽ താമസിക്കുക.
5.ഒരിക്കലും പരിഭ്രമിക്കാതിരിക്കുക.
6.അണുബാധ ഏറ്റിട്ടുണ്ടെന്നു സംശയം തോന്നിയാൽ, നിങ്ങളുടെ ഉത്തരവാദിത്തമാണ് ആരോഗ്യവകുപ്പിനെ അറിയിക്കുക എന്നത്.
7.പൊതുവായ വസ്തുക്കൾ ഉപയോഗിക്കുമ്പോൾ മുൻകരുതലുകൾ
എടുക്കേണ്ടതാണ്.
8.ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുക.
9.കഴിവതും ലിഫ്റ്റ്‌ ഉപയോഗിക്കാതിരിക്കുക, സ്റ്റെപ്പുകൾ കയറുക.
10.പൊതുവായ യാത്ര മാർഗങ്ങൾ ഉപയോഗിക്കാതിരിക്കുക. (ബസുകൾ, മെട്രോ, ക്യാബ് സർവീസുകൾ )
11.ജിം, കുട്ടികളുടെ കളിസ്‌ഥലങ്ങൾ, സ്വിമ്മിംഗ് പൂൾ മുതലായവ ഉപയോഗിക്കാതിരിക്കുക.
12. പ്രായമായി ഒറ്റയ്ക്ക് താമസിക്കുന്നവരെ സഹായിക്കുക.
13.കുട്ടികളെ കളിസ്‌ഥലങ്ങളിൽ വിടാതിരിക്കാം. കാരണം അണുബാധയുള്ള വ്യക്തികളുമായി അവർ ഇടപഴകിയേക്കാം.
14.വീട്ടിൽ ജോലിക്കുവരുന്നവരോട് മഹാമാരിയുടെ തീവ്രതയെ കുറിച്ചും മുൻകരുതലിനെക്കുറിച്ചും പറഞ്ഞു മനസ്സിലക്കുക.

വീട്ടിൽ എടുക്കേണ്ട മുൻകരുതലുകൾ.

  1.  എമർജൻസി നമ്പറുകൾ എഴുതി സൂക്ഷിക്കുക.
  2.  വീട്ടിൽ ആളുകൾ ഒത്തു ചേരുന്ന ചടങ്ങുകൾ മാറ്റി വയ്ക്കുക.
  3.  നല്ല പുസ്തകങ്ങൾ, ചിത്ര രചനകൾ, നല്ല ഗെയിംസുകൾ എന്നിവ കൊടുത്ത് കുട്ടികളെ വീട്ടിൽ തന്നെ ഇരുത്തുക.
  4.  നിങ്ങൾക്കു ബുദ്ധിമുട്ട് ആകുമെങ്കിലും വീട്ടു ജോലിക്ക് വരുന്ന വരെ 14ദിവസത്തേക്ക് മാറ്റുക എന്നത് വളരെ പ്രധാനമേറിയതാണ് .
  5.  നിങ്ങളുടെ വീട്ടിൽ ആരെങ്കിലും സ്വയം കരുതൽ തടങ്കലിൽ ആണെങ്കിൽ വീട്ടിലെ മറ്റ് കുടുംബാഗങ്ങളും വീടിനു വെളിയിൽ ഇറങ്ങാതിരിക്കുക.
  6.  സ്വയം കരുതൽ തടങ്കലിൽ കഴിയുമ്പോൾ വീട്ടുകാരുമായി ഇടപഴക്കരുത്, ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയുകയും ഭക്ഷണം, വെള്ളം മുതലായവ മുറിക്കു വെളിയിൽ വയ്പ്പിക്കുക. അവശിഷ്ട്ടങ്ങൾ കളയാൻ പോലും പ്രിത്യേക സാഹചര്യങ്ങൾ ഒരുക്കുക.
  7.  ഫുഡ്‌ ഡെലിവറിയാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ , പൊതിഞ്ഞ കവറുകൾ
    കടലാസുകൾ കളയുകയും കൈകൾ സനിറ്റെസാറുകൾ ഉപയോഗിച്ചു വൃത്തിയാക്കുകയും ചെയ്യുക.