പുതിയൊരു ഭൂമിയിലേക്ക് – ഒരുമിച്ച്

FREEDOM FROM FEAR

* മഹാമാരിയെ ചെറുക്കുവാൻ നാം എല്ലാവരും നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് മനസ്സിലാക്കുക.
* മഹാമാരിയെ കുറിച്ചുള്ള അനാവശ്യമായ വിവരങ്ങളിൽ നിന്ന് മാറി നിൽക്കുക, നെഗറ്റീവ് ചിന്താഗതി ഒഴിവാക്കുക.
* ഈ വിഷമഘട്ടത്തെ അതിജീവിക്കാൻ നർമ്മം, സംഗീതം, പുസ്തകങ്ങൾ, സർഗ്ഗാത്മകത എന്നിവയിലേക്ക് തിരിയുക.
* ഈ സാഹചര്യത്തിൽ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. ആളുകൾ ഇതിനോട് പ്രതികരിക്കുന്നത് പലതരത്തിലാവാം എന്ന് മനസ്സിലാക്കുക.
* നിങ്ങൾക്ക് നിയന്ത്രണവിധേയമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുക. ഹ്രസ്വകാല പദ്ധതികൾ തയ്യാറാക്കുക.
* നമ്മുടെ ജീവിതത്തിലുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഓർക്കുക.
* സംഘർഷങ്ങളും പ്രശ്നങ്ങളും ഉണ്ടാവാം. നിങ്ങളുടെ ചിന്താ രീതിയിൽ മാറ്റം വരുത്തുന്നതിലൂടെ കാര്യങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ കഴിയും.
* മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് പോസിറ്റീവായി ചിന്തിക്കുന്നതും ഒരുമിച്ച് പ്രവർത്തിക്കുന്നതും നല്ലൊരു അവസ്ഥയിലേക്കു നയിക്കും.
* മുന്നോട്ടുള്ള സാധ്യതകളെക്കുറിച്ചും ജീവിത അവസരങ്ങളെക്കുറിച്ചും ഒരു അടിസ്ഥാന മാർഗരേഖ ഉണ്ടാക്കിയെടുക്കുക.
* നിങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നിങ്ങളെ ആശ്രയിച്ച് കഴിയുന്നവർക്കും ഈ പ്രതിസന്ധിയെ ഒരുമിച്ച് തരണം ചെയ്യുവാൻ കഴിയുമെന്ന് ഉറപ്പു നൽക്കുക.
* കുറ്റപ്പെടുത്തൽ മനോഭാവം ഒഴിവാക്കുക. നിങ്ങൾക്ക് ഇടയിലേക്ക് വിരസത കൊണ്ടു വരാതിരിക്കുക.
* ആവശ്യമെങ്കിൽ സഹായം തേടുക.

നമുക്ക് ഒരുമിച്ച് ഒരു പുതിയ ഭൂമിയെ പടുത്തുയർത്താം….

Tags

One thought on “പുതിയൊരു ഭൂമിയിലേക്ക് – ഒരുമിച്ച്”

Post Comment

Your email address will not be published. Required fields are marked *