നിങ്ങളുടെ മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഒരു സൈബർ ആക്രമണത്തിൽപ്പെട്ടാൽ:
1. ആ ഉപകരണം ഉപയോഗിക്കാതെ വെക്കുക. കാരണം, അത് ഉപയോഗിക്കുകയോ അതിൽ ഏതെങ്കിലും ആപ്ലിക്കേഷനോ ഫയലോ ഫോട്ടോയോ തുറന്നാൽ അതിലെ തെളിവ് നശിപ്പിക്കപ്പെടുകയോ മെമ്മറി നഷ്ടപ്പെടുകയോ സംഭവിക്കാം.
2. നിങ്ങളുടെ ഉപകരണത്തിലെ ഫയലുകൾ ഒന്നും തന്നെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുക.
3. പോലീസിൽ പരാതി കൊടുക്കണോ വേണ്ടയോ എന്ന് വീട്ടുകാരുമായി തീരുമാനമെടുക്കുക.
4. വിദഗ്ദരുടെ സഹായം കിട്ടുന്നതുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ആക്രമിക്കപ്പെട്ട ഉപകരണം ശ്രദ്ധാപൂർവ്വം സൂക്ഷിച്ചുവെക്കുക.
- സിം കാർഡോ മെമ്മറി കാർഡോ ഊരുകയോ മാറ്റുകയോ ചെയ്യാതിരിക്കുക.
- ഉപകരണത്തിൽ നിന്നോ അതിലേക്കോ ഫയലുകൾ പകർത്താതിരിക്കുക.
5. നിങ്ങളുടെ ഉപകരണത്തിന്റെ പിൻ/ പാസ്സ്‌വേർഡ് മറ്റാരുമായി പങ്കിടാതെയിരിക്കുക.
6. ഫോറൻസിക് വിദഗ്ദർക്ക് അല്ലാതെ മറ്റാർക്കും നിങ്ങളുടെ ഉപകരണം പരിശോധിക്കാനോ കൈകാര്യം ചെയ്യാനോ കൊടുക്കരുത്. കാരണം, മറ്റുള്ളവർ കൈകാര്യം ചെയ്താൽ ഒരു പക്ഷെ തെളിവുകൾ നഷ്ടപ്പെട്ടേക്കാം.
കടപ്പാട്:സെബാസ്റ്റ്യൻ ഇടശ്ശേരി