1. നിങ്ങൾ ഓൺലൈനിൽ എന്ത് പങ്കിടുന്നു എന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കുക .
സ്വകാര്യത സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ നിങ്ങളെ പൂർണ്ണമായും പരിരക്ഷിക്കില്ലെന്ന് മനസ്സിലാക്കുക. നിങ്ങൾ പോസ്റ്റുചെയ്യുന്നതെന്തും, ഇല്ലാതാക്കിയാലും, ഓൺലൈനിൽ എന്നെന്നേക്കുമായി ഉണ്ടാവും എന്നോർക്കുക .
2. നിങ്ങൾ കൊടുത്തു പോയ വാക്കുകളോ നിങ്ങൾ അയച്ചുകൊടുത്ത ഫോട്ടോഗ്രാഫോ വീഡിയോകളോ ഉപയോഗിച്ച് നിങ്ങളെ ദുരുപയോഗപ്പെടുത്തുന്ന ഒന്ന് ആവരുത് നിങ്ങളുടെ സൗഹൃദങ്ങൾ.
3. ഓൺലൈനിൽ ശ്രദ്ധയോട് കൂടി വിവരങ്ങൾ പോസ്റ്റ് ചെയ്യുക. ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളോ, നിങ്ങളുടെ മേൽവിലാസം, ഫോൺ നമ്പർ, പഠിക്കുന്ന/ ജോലിചെയ്യുന്ന സ്ഥലം, തുടങ്ങിയ വ്യക്തിപരമായ വിവരങ്ങൾ മറ്റുള്ള വ്യക്തികളുമായി ഓൺലൈനിൽ ഷെയർ ചെയ്യാതിരിക്കുക.
4. നിങ്ങൾ ഷെയർ ചെയ്യുന്ന ഫോട്ടോകൾ പരിശോധിക്കുക. അവയിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ നൽകുന്ന GPS ലൊക്കേഷൻ, വാഹനങ്ങളുടെ നമ്പർ, വീടിന്റെ അടയാളം എന്നിവ ഉണ്ടാവാം.
5. ഗെയിം കളിക്കുമ്പോൾ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. വിവരങ്ങൾ ചോദിക്കുന്ന പക്ഷം തെറ്റായ വിവരങ്ങൾ നൽകുക. ഇപ്പോൾ ഗെയിമുകൾ ഉപയോഗിക്കുന്നതിലൂടെ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചു ചൂഷണം ചെയ്യുന്ന പ്രവണത കൂടുതലായി കണ്ടു വരുന്നു.
6. പലരും പല അഭിപ്രായങ്ങൾ പറയുമെങ്കിലും നിങ്ങൾ അയക്കുന്ന സന്ദേശങ്ങളും വീഡിയോകളും റെക്കോർഡ് ചെയ്യപ്പെടാൻ കഴിയുന്നവയാണ്.
7. അപരിചിതരായിട്ടുള്ള വ്യക്തികളുടെ ചാറ്റിങ് ഒഴിവാക്കുക.
8. നിങ്ങൾ സുഹൃത്തുക്കളും മറ്റ് വ്യക്തികളുമായി ഷെയർ ചെയ്യുന്ന പല ചിത്രങ്ങളും വീഡിയോകളും ദുരുപയോഗപ്പെടാം. അതുകൊണ്ട് നിങ്ങൾ അയക്കുന്ന ഓരോ ഫോട്ടോയും ഭാവിയിൽ നിങ്ങൾക്ക് അതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടാവുകയില്ല എന്ന് ഉറപ്പുവരുത്തുക.
9. തെളിവുകൾ സൂക്ഷിക്കുക.
ലൈoഗിക ചുവയോടുകൂടിയ സന്ദേശങ്ങൾ അയക്കുന്നവരെ ബ്ലോക്ക് ചെയ്യുക. സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയോ, അക്കൗണ്ട് നശിപ്പിക്കുകയോ ചെയ്യാതിരിക്കുക. തെളിവിനായി വിവരങ്ങൾ സൂക്ഷിക്കുക.
10. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നിങ്ങളുടെ സുഹൃത്തുക്കളുടേയോ, കുടുംബാഗങ്ങളുടെയോ, നിയമത്തിന്റെയോ സഹായം തേടുക. ഭീഷണിക്ക് വഴങ്ങുന്നതു പ്രശ്നം കൂടുതൽ വഷളാക്കുകയെ ഉള്ളു.
11. ഓൺലൈനിൽ ആരെയും കളിയാക്കരുത്
ആളുകളെ ഓൺലൈനിൽ കളിയാക്കുന്നത് നിയമവിരുദ്ധം മാത്രമല്ല, അത് ചിലരുടെ ജീവനെടുക്കുന്നതിലേക്കോ, കൊലപാതകത്തിലേക്കോ നയിച്ചേക്കാം .
12. നിങ്ങൾ ഫോണിലൂടെ ആരെയും വിശ്വസിക്കരുത്, ഫോൺ സുഹൃത്തുക്കളുടെ റിപ്പയർ ഷോപ്പുകളിലോ ഉപേക്ഷിക്കരുത്. കൊടുക്കുന്നതിന് മുമ്പ് സിം, മെമ്മറി കാർഡ് എന്നിവ നീക്കം ചെയ്യുക. നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഫോണ്‍ ശരിയാക്കുന്ന വരെ അവിടെ തന്നെ തുടരുക. കഴിയുന്നതും അംഗീകൃത സർവീസ് ഷോപ്പുകളിൽ മാത്രം റിപ്പയർ ചെയ്യുക.
13. കുട്ടികളുടെ ഫോട്ടോകൾ ഓൺലൈനിൽ ഷെയർ ചെയ്യാതിരിക്കുക.
കുട്ടികളുടെ ഫോട്ടോസ് ഇടുന്നതിനുള്ള സുരക്ഷിതമായ സ്ഥലമല്ല ഇന്റർനെറ്റ്, അവരുടെ ഫോട്ടോകൾ കുട്ടികളെ ചൂഷണം ചെയ്യുന്ന ഇരപിടുത്തകാർക്കും, ലൈംഗിക ചൂഷകർക്കും ഓൺലൈനിൽ വിൽക്കപ്പെടാം. അവരുടെ ജീവിതം അപകടത്തിലാക്കരുത്.
14. ഭീഷണികൾക്ക് വഴങ്ങാതിരിക്കുക.
ഒരു ഗാഡ്ജെറ്റിന്റെ പിന്നലിരുന്ന് നിങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന വ്യക്തി ഭീരുവാണ്. ഭയത്തിന്‍റെ ചങ്ങല തകർക്കുക. അവർ നിങ്ങളെ ഉപദ്രവിക്കുന്നത് നിർത്തുന്നില്ലെങ്കിൽ നിയമപാലകരോട് റിപ്പോർട്ട് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുക.
15. ലഭിക്കുന്ന വിവരങ്ങൾ അന്ധമായി ഷെയർ ചെയ്യാതിരിക്കുക. അവ യഥാർത്ഥമാണോ അല്ലയോ എന്ന് പരിശോധിക്കാതെ വിവരങ്ങൾ പങ്കിടരുത്.
17. വിദ്വേഷം ഉൾക്കൊള്ളുന്ന പോസ്റ്റുകൾ ഷെയർ ചെയ്യാതിരിക്കുക. ഇത് മനോഹരമായ ബന്ധങ്ങളെ തകർക്കുക മാത്രമല്ല, നിങ്ങളുടെ ജീവിതത്തിൽ പ്രയാസങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
18. നിങ്ങൾ വിഷാദാവസ്ഥയിലായിരിക്കുമ്പോൾ ഓൺലൈനിൽ സമയം ചെലവഴിക്കാതിരിക്കുക. മറ്റുള്ളവരുടെ ആവേശകരമായ ജീവിതത്തിലേക്ക് എത്തി നോക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ വിഷാദം ഉണ്ടാവാം.
19. അശ്ലീലചിത്രങ്ങൾ സ്ക്രീനിൽ കയറി വരികയോ, മറ്റാരെങ്കിലും അയച്ചുതരുകയോ ചെയ്താൽ മാതാപിതാക്കളെ അത് അറിയിക്കുന്നതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുക. കൂടാതെ ഇങ്ങനെയുള്ള ചിത്രങ്ങൾ കാണുന്നത് മാനസിക പ്രശ്നങ്ങൾ ഉണ്ടാകുവാൻ കാരണമാകുമെന്നും കുട്ടികളെ പറഞ്ഞു ബോധവാന്മാരാക്കുക.
20. ഓൺലൈൻ സംവിധാനങ്ങളിൽ ആവശ്യമായ സുരക്ഷിതത്വത്തെപറ്റിയും പാലിക്കേണ്ട മുൻകരുതലിനെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം. അപരിചിതരിൽ നിന്നോ പരിചിതരിൽ നിന്നോ ഏതെങ്കിലും രീതിയിലുള്ള ശല്യം സഹിക്കേണ്ടി വന്നാൽ നിങ്ങളെ തന്നെ ഏറ്റവും ആദ്യം സമീപിക്കാമെന്ന് ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുക.