- പീഡനവും മാനഭംഗവും എല്ലാം സ്വാഭാവികമാണെന്ന മനോഭാവത്തിൽ അവർ വളരാതിരിക്കാൻ.
- ആസക്തി മൂലം തലച്ചോറിൽ വരുന്ന മാറ്റങ്ങളാൽ അവർ ബുദ്ധിമുട്ടാതിരിക്കാൻ.
- എല്ലാ ബന്ധങ്ങളെയും ലൈംഗിക ചുവയിൽ കാണാതിരിക്കാൻ
- മനുഷ്യനെ വെറും ലൈംഗിക വസ്തുക്കളായി കാണാതിരിക്കാൻ
- ഇതെല്ലാം ഒരു സിനിമപോലെ ചിത്രീകരിച്ചിരിക്കുന്നതാണ് എന്ന് മനസ്സിലാക്കാതെ അത് അവരുടെ ജീവിതത്തിൽ പരീക്ഷിച്ച് വലിയ അപകടത്തിലേക്ക് പോകാതിരിക്കാൻ.
- അവരുടെ ബന്ധങ്ങളിൽ സ്നേഹത്തിനും വികാരത്തിനും വില കൊടുക്കാതെ ലൈംഗികതക്കു മാത്രം മുൻതൂക്കം നൽകാതിരിക്കാൻ.
ഇതിൽ നിന്ന് പുറത്ത് വരാൻ ശ്രമിക്കുന്ന കുട്ടികളെ എനിക്കറിയാം. മയക്കു മരുന്നിനോടുള്ള ആസക്തി പോലെതന്നെ അപകടകരമാണ്, അശ്ലീല സാഹിത്യത്തിനോടുള്ള ആസക്തിയും. കുട്ടികൾ ഇവ അനുകരിച്ച് മരണത്തിൽ വരെ അകപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
കുട്ടികളെ എങ്ങനെ സഹായിക്കാം
- ആരെങ്കിലും കുട്ടികളെ അശ്ലീല ചിത്രങ്ങൾ കാണിക്കുകയോ, അവരുടെ ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ കാണാനിടവരികയോ ചെയ്താൽ നിങ്ങളോട് അത് പറയുവാൻ അവരെ പഠിപ്പിക്കുക.
- കുട്ടികളെ ശകാരിക്കാതെ അവരോടൊപ്പം നിൽക്കുക. ഒരു മനോഹരമായ ജീവിതം നയിക്കുവാൻ അവരെ സഹായിക്കുക.
അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ചില കണ്ടെത്തലുകൾ
- അശ്ലീല വീഡിയോകൾ സർവസാധാരണമായി മാറിയിരിക്കുന്നു. -കുട്ടികൾക്ക് ഇത് വളരെ എളുപ്പത്തിൽ ലഭ്യമാണ്.
- കുട്ടികൾക്ക് ലൈംഗികതയെ കുറിച്ച് അറിയുവാൻ ആകാംക്ഷയുണ്ട്. അതിന് അവർ തിരഞ്ഞെടുക്കുന്നത് അശ്ലീല ചിത്രങ്ങൾ/ വീഡിയോകളോ ആണ്.
- ആൺകുട്ടികൾ കാണുന്നപോലെ തന്നെ പെൺകുട്ടികളും അശ്ലീല വീഡിയോകൾ കാണാറുണ്ട്.
- ശരീരത്തെക്കുറിച്ചുള്ള ആത്മ വിശ്വാസത്തെ അശ്ലീലചിത്രങ്ങൾ ബാധിച്ചേക്കാം.
- മിക്ക ചെറുപ്പക്കാരും അവർ കാണുന്ന അശ്ലീല ചിത്രങ്ങളെക്കുറിച്ച് യാതൊരു ഉത്കണ്ഠയും കാണിക്കുന്നില്ല.
- ചെറുപ്പക്കാരും മുതിർന്നവരും അശ്ലീല ചിത്രങ്ങളെക്കുറിച്ചു സംസാരിക്കുന്നില്ല.
- മുതിർന്നവർ അശ്ലീല സാഹിത്യത്തെക്കുറിച്ച് സംസാരിക്കുന്ന വിധം മാറേണ്ടിയിരിക്കുന്നു എന്ന് ചെറുപ്പക്കാർ വിചാരിക്കുന്നു.
- സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിൽ അശ്ലീല വീഡിയോകൾ മൂലമുള്ള പ്രശ്നങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഉൾക്കൊള്ളിക്കണം എന്ന് ചെറുപ്പക്കാർ ആഗ്രഹിക്കുന്നു.
https://aifs.gov.au/publications/effects-pornography-children-and-young-people-snapshot