ഓൺലൈൻ ഭീഷണിക്കോ ചൂഷണത്തിനോ ഇരയായ കുട്ടികളിൽ താഴെ കൊടുത്തിരിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ടാകാം.

 • പെരുമാറ്റത്തിൽ അസാധാരണമായ മാറ്റങ്ങൾ.
 • ഉറക്കക്കുറവ്.
 • വിശപ്പില്ലായ്മ.
 • അവർ മുൻമ്പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ താല്പര്യമില്ലായ്മ.
 • പഠനത്തിലും മറ്റു ചുമതലകളിലും ശ്രദ്ധ നൽകാൻ ബുദ്ധിമുട്ട്.
 • അസാധാരണമായ സങ്കടം, ദേഷ്യം, ഭയം, ഉത്കണ്ഠ.
 • വളരെ രഹസ്യമായി ഫോണിലും ഓൺലൈനിലും സമയം ചിലവഴിക്കുക.
 • ആത്മവിശ്വാസം നഷ്ടപ്പെടുക.
 • കൂട്ടുകാരിൽനിന്നും കുടുംബത്തിൽനിന്നും അകന്നു നിൽക്കുക; ഒറ്റപ്പെടുക.
 • മോഷണം; അകാരണമായി പണം ആവശ്യപ്പെടുക.
 • നിങ്ങൾ വാങ്ങിയതല്ലാത്ത പുതിയ സാധനങ്ങൾ കൈവശം വെക്കുക.
 • പ്രായത്തിന് അനുയോജ്യമല്ലാത്ത ലൈംഗിക സംഭാഷണങ്ങളും പ്രവർത്തികളും.
 • സാധാരണയായി ഓൺലൈനിൽ ചിലവഴിക്കുന്ന സമയത്തിൽ പെട്ടെന്നുള്ള മാറ്റം (വർദ്ധനവ് അല്ലെങ്കിൽ കുറവും ആവാം).
 • ലൈംഗികതയെക്കുറിച്ചും ലൈംഗിക പ്രവർത്തികളെക്കുറിച്ചും പ്രായത്തിന് ഉചിതമല്ലാത്തതും തെറ്റായിട്ടുമുള്ള ധാരണകൾ.
 • സോഷ്യൽ മീഡിയയിൽ അപരിചിതരായ സുഹൃത്തുക്കൾ ഉണ്ടാവുക.
 • രഹസ്യമായി ഇടപഴകുന്ന ഒരു പുതിയ ‘സുഹൃത്ത്’ അവർക്ക് ഉണ്ടാവുക.
 • മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന സ്വഭാവം.
 • മദ്യം/ലഹരി ഉപയോഗം തുടങ്ങുക.
 • സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കാനോ, ആത്മഹത്യ ചെയ്യാനോ ഉള്ള പ്രവണത.
 • കുട്ടിക്കാലത്തെ പഴയ ശീലങ്ങളിലേക്ക് തിരിച്ചു പോവുക (ഉദാഹരണത്തിന്, കിടക്കയിൽ മൂത്രമൊഴിക്കുക, വിരൽ കുടിക്കുക).
 • രാത്രിയിലും അടച്ച മുറിക്കുള്ളിലും ഉള്ള അമിതമായ ഗാഡ്ജറ്റ് ഉപയോഗം.
 •  അവരുടെ ഫോണോ മറ്റു ഗാഡ്ജറ്റോ മറ്റുള്ളവർ എടുക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ഭയവും രോഷവും.

കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ, പെട്ടെന്ന് ഫോൺ/ഗാഡ്ജറ്റുകൾ വാങ്ങി വെക്കാതെ, അവരോടൊപ്പമിരുന്ന് സമാധാനത്തോടെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക, അവരെ പറഞ്ഞു മനസ്സിലാക്കുക. നിങ്ങൾ അവരോടൊപ്പം ഉണ്ടാകുമെന്നും ഈ സാഹചര്യത്തിലൂടെ കടന്ന് പോകാൻ സഹായിക്കുമെന്നും ഉറപ്പ് നൽകുക.

എഴുതിയത്: സൽ‍മ ജെന്നത്
വിവർത്തനം: ബോധിനി ടീം