• ലൈംഗികാക്രമണം നേരിട്ട വ്യക്തി സ്വയം പഴിക്കുവാന്‍ സാധ്യത കൂടുതലാണ്. സംഭവിച്ചതൊന്നും അവരുടെ കുറ്റം കൊണ്ടല്ല എന്ന് പറഞ്ഞുമനസ്സിലാക്കുവാന്‍ ശ്രമിക്കുകയും കൗണ്‍സിലിംഗിന് വിധേയമാകുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
  • അവര്‍ക്ക് ആവശ്യമുള്ളസമയത്ത് അവരുടെ കൂടെ നില്‍ക്കുക.
  • മുന്‍കോപം, ഉള്‍വലിയല്‍, ആക്രമണത്തെക്കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുവാനുള്ള വ്യഗ്രത തുടങ്ങിയവ സംഭവിച്ചതിനെ സ്വയം മനസ്സിലാക്കുവാനുള്ള മനസ്സിന്റെ ശ്രമങ്ങളാണ്.
  • വേണ്ടത്ര ഭക്ഷണവും വിശ്രമവും കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  • ഇത്തരം ആഘാതങ്ങളോട് പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക. ചിലര്‍ എല്ലാം ഉള്ളിലൊതുക്കും, ചിലര്‍ തുറന്നു പ്രതികരിക്കും, മറ്റു ചിലര്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്ന നിലപാടായിരിക്കും കൈക്കൊള്ളുക.
  • മുന്‍വിധികളില്ലാതെ സമീപിക്കുക.
  • സമാനസംഭവങ്ങളെ അതിജീവിച്ചവരുടെ അനുഭവകഥകള്‍ ശ്രദ്ധയില്‍പ്പെടുത്തുക. താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയെപ്പറ്റി കൂടുതല്‍ മനസിലാക്കുവാന്‍ സഹായിക്കുക. അത് സ്വയം ശക്തിപ്പെടുത്തുവാന്‍ അവരെ സഹായിക്കും.
  • ജീവിതത്തിലെ നന്മകള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്ന് അവരെ ബോധ്യപ്പെടുത്തുക. നല്ല പുസ്തകങ്ങള്‍, പുതിയ കൂട്ടുകാര്‍… അങ്ങനെ സ്വാഭാവിക ജീവിതത്തിലേക്ക് അവരെ പതിയെ തിരിച്ചെത്തിക്കുവാന്‍ സഹായിക്കുന്ന കാര്യങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുക. സ്വന്തം കരുത്തില്‍ വിശ്വാസം തിരിച്ചുപിടിക്കുവാന്‍ സഹായിക്കുക.
  • അതിജീവനത്തിനുള്ള യാത്രയില്‍ മുന്നോട്ടുള്ള ഒരോ കാല്‍ വയ്പ്പിലും അവരെ പ്രോത്‌സാഹിപ്പിക്കുക.