*മാനസിക ആരോഗ്യം നിലനിർത്തുന്നതിൽ വ്യായാമത്തിനുള്ള പങ്ക് വളരെ വലുതാണ്. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ കഴിയുന്നത്ര ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തുക.
കൃത്യമായ വ്യായാമത്തിലൂടെ നിങ്ങൾ നേരിടുന്ന പിരിമുറുക്കത്തെ വലിയൊരു പങ്കു വരെ കുറയ്ക്കുവാൻ സാധിക്കും.
*ഡിവോഴ്സിന് ശേഷമുള്ള മാനസിക പ്രശ്നങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതാണ്. അതിനായി തെറാപ്പിസ്ററിനെയോ, ഇത്തരം ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയ ആളുകളുടെയോ സഹായമഭ്യർത്ഥിക്കുന്നതിലോ മടി കാണിക്കേണ്ടതില്ല.
നിങ്ങളുടെ മാനസിക ആരോഗ്യത്തിന്റെ ഉത്തരവാദിത്വം നിങ്ങൾക്ക് തന്നെ ആണെന്ന് മനസ്സിലാക്കുക.
നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ പ്രശ്നങ്ങളിൽ അനാവശ്യമായി തലപുകക്കാതിരിക്കുക, നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
* ആത്മാഭിമാനം തോന്നുന്ന ജീവിതശൈലി നയിക്കാൻ ശ്രമിക്കുക. സ്വയം വിലകുറച്ച് കാണാതിരിക്കുക.
* നിങ്ങളുടെ മുൻ പങ്കാളിയുമായി അകന്നു നിൽക്കുന്നതിൽ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ലെന്നും അത് ആരോഗ്യകരമായ അകൽച്ച ആണെന്നും ഉറപ്പുവരുത്തുക.
നിങ്ങളുടെ മുൻ പങ്കാളിയുമായി യാതൊരു വിധത്തിലും തർക്കത്തിൽ ഏർപ്പെടാതിരിക്കുവാൻ പരമാവധി ശ്രദ്ധിക്കുക.
* വിവാഹമോചനത്തിനു ശേഷം നിങ്ങൾക്കുണ്ടാവുന്ന വൈകാരിക പ്രശ്നങ്ങൾ നേരിടാൻ മദ്യത്തിന്റേയോ മറ്റു ലഹരി പദാർഥങ്ങളുടെയോ സഹായം തേടരുത്. അത് ക്രമേണ നിങ്ങളെ കൂടുതൽ പ്രശ്നത്തിലേക്ക് എത്തിക്കും.
*പിരിമുറുക്കത്തിന്റെ സമയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്നുവെങ്കിൽ ആവശ്യത്തിന് സമയമെടുത്ത് മാത്രം തീരുമാനങ്ങൾ എടുക്കുക.
വൈകാരിക ചിന്തകൾക്ക് പകരം യുക്തിസഹജമായ പ്രായോഗിക ചിന്ത ഉപയോഗിക്കുക.
*വിനോദം ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ചിരിക്കാനും കളിക്കാനും രസകരമായ പ്രവൃത്തികളിൽ ഏർപ്പെടാനും സമയം കണ്ടെത്തണം. അടുത്ത സുഹൃത്തുക്കളുമായി ഇടപഴകുന്നത് വലിയതോതിൽ സമ്മർദ്ദം കുറയ്ക്കും.
*പോസിറ്റീവ് ആയിരിക്കുക.ചുറ്റുമുള്ള പ്രശ്നങ്ങൾ ഒരിക്കൽ കടന്നുപോവുക തന്നെ ചെയ്യും എന്ന് മനസ്സിലാക്കുക.നിങ്ങൾ,നിങ്ങളോടും നിങ്ങളുടെ പങ്കാളിയോടും ക്ഷമിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
മുൻ വിവാഹത്തിലെ പ്രശ്നങ്ങൾ പുതിയ ബന്ധങ്ങളിൽ നിങ്ങളെ തുടരാൻ അനുവദിക്കരുത്.
തീരുമാനം അറിയിക്കൽ:
നിങ്ങളുടെ പദ്ധതി ഉറപ്പായ ഉടൻ വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കാം. ഈ വാർത്ത കുട്ടികളോട് പറയുന്ന സമയം മാതാപിതാക്കൾ രണ്ടുപേരും കൂടെ ഉണ്ടായിരിക്കുവാൻ ശ്രദ്ധിക്കുക.
ദേഷ്യം, കുറ്റബോധം, കുറ്റപ്പെടുത്തൽ എന്നിവ ഒഴിവാക്കി സംസാരിക്കാൻ ശ്രദ്ധിക്കുക. കുട്ടികളുടെ പ്രായം, പക്വത എന്നിവ പരിഗണിച്ച് അവർക്കു യോജിച്ച തരത്തിൽ വേണം സംസാരിക്കാൻ.
ഈ വേർപാട് അച്ഛനും അമ്മയും തമ്മിൽ ഉള്ള കാര്യം ആണെന്നും അതിൽ കുട്ടികളുടെ തെറ്റില്ലെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം ഇത്തരം ചില സന്ദർഭങ്ങളിൽ മിക്ക കുട്ടികൾക്കും തങ്ങൾ കുറ്റക്കാരാണെന്ന് തോന്നാറുണ്ട് അതിനാൽ മാതാപിതാക്കൾ ഇത് അവരുടെ തെറ്റല്ല എന്ന് അവർക്ക് ഉറപ്പു വരുന്നതുവരെ ഈ രീതിയിൽ സംസാരിക്കുക.
അമ്മയും അച്ഛനും ഇനി പഴയ രീതിയിൽ ആയിരിക്കില്ല സ്നേഹിക്കുക എന്നും അതിനാൽ ഇനി ഒരുമിച്ചു താമസിക്കുകയില്ല എന്നും വേർപിരിയും എന്നും കുട്ടികളോട് പറയുക . എന്നാൽ കുട്ടികളുടെ എല്ലാ ആവശ്യങ്ങൾക്ക് വേണ്ടിയും അച്ഛനും അമ്മയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും അവരെ ഓർമ്മിപ്പിക്കുക.
വിവാഹമോചനം നേടുന്നതു കൊണ്ട് കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിലുള്ള സ്നേഹം ഒരിക്കലും അവസാനിക്കുകയില്ല എന്നും അവരോട് പറയുക.
വിവാഹമോചനത്തിനുശേഷം കുട്ടികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക.
അവരുടെ ചോദ്യങ്ങൾക്ക് പരമാവധി സത്യസന്ധമായ ഉത്തരം നൽകുവാൻ ശ്രമിക്കുക.
വിവാഹമോചനത്തിന്റെ എല്ലാ കാര്യങ്ങളും കുട്ടികൾ അറിയേണ്ടതില്ല എന്ന് മനസിലാക്കുക. (പ്രത്യേകിച്ച് പങ്കാളിയെ കുറ്റപ്പെടുത്തുന്ന കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട് എങ്കിൽ)
ചെറിയ കുട്ടികളോട് കാര്യങ്ങൾ ലളിതമായി സംസാരിക്കാൻ ശ്രമിക്കുക.
“അച്ഛനുമമ്മയും ഇനിമുതൽ വ്യത്യസ്ത വീടുകളിലാണ് ജീവിക്കുന്നതെന്നും അതിനാൽ രണ്ടുപേരും തർക്കിക്കുകയില്ല എന്നും, എല്ലാവർക്കും സന്തോഷകരമായിയിരിക്കാം എന്നും പറയുക”. “ഞങ്ങൾ എല്ലായ്‌പോഴും വളരെയധികം നിങ്ങളെ സ്നേഹിക്കുന്നു ” എന്നും കുഞ്ഞുങ്ങളോട് പറയുക.
പ്രായമായ കുട്ടികളും കൗമാരക്കാരും മാതാപിതാക്കൾ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് ഏറെക്കുറെ ബോധവാന്മാർ ആയിരിക്കും.
ഒപ്പം അവരുടെ സംഭാഷണങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും പല തരത്തിലുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും. അതിനു സാധ്യമായ രീതിയിൽ സത്യസന്ധമായി മറുപടി നൽകുക.
കുട്ടികളുടെ പ്രതികരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം :
കുട്ടികളോട്, അവരുടെ വികാരങ്ങൾ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട് എന്നും നിങ്ങൾ അവരെ കരുതുന്നുഎന്നും പറയുക.
അവരുടെ അസ്വസ്ഥതകൾ എല്ലാം സ്വാഭാവികമാണെന്നും തികച്ചും ശരിയാണെന്നും അവരെ ഓർമ്മിപ്പിക്കുക.
“ഞങ്ങൾ രണ്ടുപേരും നിങ്ങളെ സ്നേഹിക്കുന്നുണ്ട്, ഞങ്ങൾ വേർപിരിഞ്ഞു എങ്കിലും ഞങ്ങൾക്കും സങ്കടം ഉണ്ട്. എങ്കിലും നമുക്ക് സന്തോഷമായി ഇരിക്കാൻ ശ്രമിക്കാം ” എന്ന് നിങ്ങൾക്ക് കുട്ടികളോട് പറയാവുന്നതാണ്.
എല്ലാ കുട്ടികളുംഇതൊക്കെ ഉടനടി അംഗീകരിക്കണമെന്നില്ല. അവർക്ക് ആവശ്യമായ സമയം നിങ്ങൾ നൽകേണ്ടതാണ്.
ചില കുട്ടികൾ മാതാ പിതാക്കൾ ചെയ്യുന്നതെല്ലാം ശരിയാണെന്ന് അംഗീകരിച്ച് അവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയോ അല്ലെങ്കിൽ ഇത്തരം വാർത്തകളിൽ ദേഷ്യവും സങ്കടവും നിരസിച്ചുകൊണ്ട് അവരുടെ വികാരങ്ങൾ മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നു.
ഇത്തരം സമ്മർദ്ദങ്ങൾ മറ്റൊരു വഴിയിലൂടെ പുറത്തുചാടും.
സ്കൂളിലെ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഉള്ള പെരുമാറ്റത്തിൽ ചിലപ്പോൾ അത് പ്രതിഫലിക്കുന്നു.
നിങ്ങളുടെ വേർപിരിയലിനെ കുറിച്ചോ, വിവാഹമോചനത്തെ കുറിച്ചോ ഒരുപക്ഷേ അവരുടെ ഭയവും ഉൽക്കണ്ഠയും പ്രകടിപ്പിക്കാം.
അവരുടെ ദൈനംദിന ജീവിതത്തിൽ എന്തൊക്കെ മാറ്റം വരും എന്ന് അറിയുവാൻ അവർ ആഗ്രഹിക്കുന്നു. അവർ ആരുമായാണ് താമസിക്കുക, സ്കൂളിലെ മാറ്റം, അവധിദിവസങ്ങൾ, മറ്റ് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇനി കാണുമോ തുടങ്ങിയകാര്യങ്ങളെ പറ്റി അവർക്കുണ്ടാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക.
വീട്ടിലും മറ്റു പ്രവർത്തികളിലും അവരുടെ പതിവുകളിൽ വലിയ മാറ്റം വരുത്താതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്.
കുട്ടികൾക്ക് കൂടുതൽ ഭയമോ കുറ്റബോധമോ തോന്നുകയോ അല്ലെങ്കിൽ, നിങ്ങൾക്ക് എല്ലാ ഉത്തരങ്ങളും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ സത്യസന്ധത പുലർത്തുന്ന അത്ര എളുപ്പമായിരിക്കില്ല എന്നാൽ ആ നിമിഷം കുട്ടികൾ അറിയേണ്ട കാര്യങ്ങൾ നിങ്ങളവർക്ക് പറഞ്ഞു കൊടുക്കുക എന്നുള്ളതാണ് ശരിയായ കാര്യം.
ഒരു കുടുംബത്തിന്റെ നഷ്ടത്തെക്കുറിച്ച് സങ്കടം തോന്നുന്നത് സ്വാഭാവികമാണ്. പലപ്പോഴും മാതാപിതാക്കളുടെ സാന്നിധ്യവും അവരുടെ കുടുംബജീവിവും കുട്ടികൾക്ക് പെട്ടന്ന് ഒരു ദിവസം നഷ്ടമാകുന്നു.
അതുകൊണ്ടാണ് കുട്ടികൾ അവരുടെ മാതാപിതാക്കൾ എന്നെങ്കിലും വീണ്ടും ഒത്തു ചേരും എന്ന് പ്രതീക്ഷിക്കുന്നത്.
എന്നാൽ കാലക്രമേണ നിങ്ങളും നിങ്ങളുടെ കുട്ടികളും പുതിയ സാഹചര്യം അംഗീകരിക്കാൻ പ്രാപ്തരാവും.
അച്ഛനുമമ്മയും വീണ്ടും ഒന്നിക്കുമെന്ന് കുട്ടികളുടെ ആഗ്രഹം സ്വാഭാവികമാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. മാത്രമല്ല നിങ്ങളുടെ തീരുമാനം നിലവിൽ അന്തിമം ആണെന്ന് പറയുക.
* സത്യസന്ധമായി കാര്യങ്ങൾ നേരിടുക. കുട്ടികളുടെ വികാരങ്ങൾ അച്ഛനമ്മമാർക്ക് പ്രധാനമാണെന്നും അവരെ ഗൗരവത്തോടെ കാണുന്നുണ്ടെന്നും കുട്ടികൾ അറിയേണ്ടതുണ്ട്.
* കുട്ടികളെ അവരുടെ വികാരങ്ങൾ വാക്കുകളിലാക്കാൻ സഹായിക്കുക അവർ അവരുടെ വികാരങ്ങൾ ചിലപ്പോൾ നേരിട്ട് പ്രകടിപ്പിക്കണമെന്ന് ഇല്ല.
കുട്ടികൾ പ്രകടിപ്പിക്കുന്ന ചില സൂചനകളിലൂടെ അത് മനസ്സിലാക്കാവുന്നതാണ്. സ്നേഹപൂർവ്വം അവരോട് ചോദിച്ചറിയുക ഒരുപക്ഷേ നിങ്ങൾക്ക് കേൾക്കാൻ ഇഷ്ടമില്ലാത്ത പരാതികളും സങ്കടങ്ങളുമാണ് അവർക്ക് പറയാൻ ഉള്ളതെങ്കിലും നല്ല കേൾവിക്കാരൻ/കേൾവിക്കാരി ആവാൻ ശ്രമിക്കുക. അവരുടെ സങ്കടങ്ങൾക്ക് പിന്നിലെ കാരണം കൃത്യമായി കണ്ടെത്തുവാൻ അവരെ സഹായിക്കേണ്ടത് ഉണ്ട്.
“എനിക്കറിയാം മോൾക്ക് ഇപ്പോൾ സങ്കടം തോന്നുണ്ടെന്ന് ” , “അച്ഛൻ ഇല്ലാത്തതുകൊണ്ട് മോൻ ഇവിടെ ഒറ്റയ്ക്കാണ് എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്” എന്നുള്ള രീതിയിൽ അവരോട് സംസാരിക്കുകയും അവരുടെ വികാരങ്ങൾക്ക് നിങ്ങൾ സാരമായി വില കൽപ്പിക്കുന്നുണ്ട് അറിയിക്കുകയും ചെയ്യുക.
* കുറച്ചു കൂടെ വൈകാരികമായി നന്നായി ഇരിക്കാൻ നിങ്ങൾക്ക് അവരെ സഹായിക്കാവുന്നതാണ്.
“ഇപ്പോൾ സന്തോഷമായിരിക്കാൻ നമ്മൾ എന്താണ് ചെയ്യുക? ” എന്ന് നമുക്ക് അവരോട് തന്നെ ചോദിക്കാം. ഒരുപക്ഷേ കുട്ടികൾ ഉത്തരങ്ങൾ കൃത്യമായി പ്രകടിപ്പിക്കാനുള്ള പക്വത നേടിയിട്ടുണ്ടാവില്ല എന്ന് മനസ്സിലാക്കുക.
ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് തന്നെ പുതിയ ആശയങ്ങൾ മുന്നോട്ടു വയ്ക്കാവുന്നതാണ്. ഒന്നിച്ചിരിക്കാമെന്നോ, നടക്കാൻ പോകാം എന്നോ, പുതിയൊരു പാവയെ വാങ്ങാനോ അല്ലെങ്കിൽ അമ്മ അച്ഛനെ ഫോണിൽ വിളിക്കാം എന്നോ ഒക്കെയാവാം.ഇത്തരം വാഗ്ദാനങ്ങൾ ചെറിയ കുട്ടികൾ വലിതോതിൽ വിലമതിക്കും.
* നിങ്ങൾ സ്വയം ആരോഗ്യവതി /ആരോഗ്യവാനായി ഇരിക്കാൻ ശ്രമിക്കുക.
ശാരീരികമായും വൈകാരികമായും ആരോഗ്യവാനായിരിക്കുന്നത് സമ്മർദ്ദത്തിന്റെ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
നിങ്ങൾ നിങ്ങളുടെ സ്വന്തം ആവശ്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഒപ്പം തന്നെ കുട്ടികളുടെയും മാനസിക ആരോഗ്യം പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
* വിവാഹമോചനത്തിനെ കുറിച്ചുള്ള ഒരോ വിശദാംശങ്ങളെ കുറിച്ച് പൂർണ്ണ ബോധ്യം ഉണ്ടായിരിക്കുക. ഇത്തരം കാര്യങ്ങൾ സുഹൃത്തുക്കളോടും വക്കീലിനോടും കുടുംബാംഗങ്ങളോടും ചർച്ച ചെയ്യുമ്പോൾ സ്വകാര്യത ഉറപ്പുവരുത്തുക. അതു പോലെ പങ്കാളിയുമായുള്ള നിങ്ങളുടെ ഇടപെടലുകളിൽ മാന്യത നിലനിർത്തുവാൻ ശ്രമിക്കുക. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ മുൻപിൽ വെച്ച് സംവദിക്കുമ്പോൾ.
ഉയർന്ന വഴികളിലൂടെ സഞ്ചരിക്കുക:
വേർപിരിയലിന്റെ സാഹചര്യങ്ങൾ എന്ത് തന്നെയാണെങ്കിലും നിങ്ങളുടെ കുട്ടികളെ കുറ്റപ്പെടുത്താതിരിക്കാൻ ശ്രമിക്കുക.
വേദനാജനകമയതും, നിങ്ങളുടെ മുഴുവൻ വിശ്വാസങ്ങയും കീഴ്മേൽ മറിച്ചതുമായ ഒത്തിരി കാര്യങ്ങൾ കഴിഞ്ഞുപോയ നിങ്ങളുടെ ബന്ധത്തിൽ ഉണ്ടായിരിക്കാം. അവ പരസ്പരം ഉള്ള പഴിചാരലുകൾക്കു അനാവശ്യമായി ഉപയോഗിക്കാതിരിക്കുക. പ്രത്യേകിച്ച് കുട്ടികളുടെ മുൻപിൽ വെച്ച്.
* വിവാഹമോചനവും, അതിന്റെ കാരണങ്ങളുമായി ബന്ധപ്പെട്ട കത്തുകളും ഇ-മെയിലുകളും ടെക്സ്റ്റ് മെസേജുകളും സ്വകാര്യമായും സുരക്ഷിതമായും സൂക്ഷിക്കുവാനും കുട്ടികളുടെ കണ്ണിൽ പെടാതിരിക്കനും ശ്രദ്ധിക്കുക.
* വിവാഹമോചനവും അതിൽ നിന്നുണ്ടാകുന്ന ഉണ്ടാകുന്ന മാനസിക സമ്മർദ്ദവു ഒരിക്കലും ചെറുതല്ല. .
ഇത്തരം മാനസിക പ്രശ്നങ്ങളെ നേരിടുവാൻ ഡോക്ടർ, തെറാപ്പിസ്റ്റ്, ഓൺലൈൻ റിസോഴ്സസ്, ആത്മീയഗുരു അല്ലെങ്കിൽ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുവന്ന ആളുകൾ തുടങ്ങിയവരോട് സഹായം അഭ്യർത്ഥിക്കുന്നതിൽ മടി കാണിക്കേണ്ട യാതൊരാവശ്യവുമില്ല.
ഇങ്ങനെ സ്വയം സഹായംഅഭ്യർത്ഥിക്കുന്നതു ആരോഗ്യകരമായ ഒരു മാതൃകയാണെന്ന് ഇതിലൂടെ നിങ്ങളുടെ കുട്ടികൾക്കും മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കും.
തെറാപ്പിസ്റ്റ്, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്നുള്ള ഉപദേശം, സഹായം, നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
വൈകാരിക പിന്തുണക്കായി കുട്ടികളെ ആശ്രയിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ഒരു പക്ഷേ അല്പം മുതിർന്ന കുട്ടികൾ നിങ്ങളെ വൈകാരികമായി വലിയതോതിൽ പിന്തുണക്കാം. എന്നിരുന്നാലും അത് എത്രമാത്രം പ്രലോഭന കരമാണെങ്കിലും ഒഴിവാക്കുന്നതാണ് ഉചിതം. എങ്കിലും അവരുടെ കരുതലും ദയയും വളരെ വിലപ്പെട്ടതാണ് എന്നും അത് എത്രമാത്രം നിങ്ങളെ സ്പർശിച്ചു എന്ന് അവരോട് പറയുക.
എങ്കിലും ഒരു സുഹൃത്തിനോടോ തെറാപ്പിസ്റ്റ്നോടോ ഇടപെടുന്നത് ആയിരിക്കും കൂടുതൽ ഉചിതം.
സ്ഥിരതയുടെ പ്രാധാന്യം:
പതിയെ നിങ്ങൾ വൈകാരിക സ്ഥിരത നേടുകയും പുതിയ ദിനചര്യകളോട് പൊരുത്ത പെടുകയും ചെയ്യും.
എത്ര അസൗകര്യം ഉണ്ടായാലും സന്ദർശന ഷെഡ്യൂളുകൾ കണ്ടെത്തുമ്പോൾ നിങ്ങളുടെ മുൻ പങ്കാളിയെ ഉൾപ്പെടുത്താൻ ശ്രമിക്കുക.
നിങ്ങളുടെ സഹചവാസനകളെ (instincts) ശ്രദ്ധിക്കുകയും കുട്ടികളെ കുറിച്ച് നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളെ ആശ്രയിക്കുകയും ചെയ്യുക.
കുട്ടികൾ പതിവിലും വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നത്, തന്നേക്കാൾ പ്രായം കുറഞ്ഞ കുട്ടികൾ ചെയ്യുമ്പോലെ പെരുവിരൽ കുടിക്കൽ, കിടക്കയിൽ മൂത്രം ഒഴിക്കൽ തുടങ്ങിയ “പെരുമാറ്റ വൈകല്യം” കാണിക്കുന്നുണ്ടോ എന്ന് നിരീക്ഷീക്കുക.
പതിവില്ലാത്ത രീതിയിലുള്ള വിശപ്പ്, ദുഃഖം, ഉത്കണ്ഠ, ഉറക്കം അല്ലെങ്കിൽ കൂട്ടുകാരുമായുള്ള പ്രശ്നങ്ങൾ എന്നിവയിലെ സാരമായ മാറ്റങ്ങൾ ഒരുപക്ഷെ ‘പെരുമാറ്റ വൈകല്യം’ ആവാം. ഇതിന് കൃത്യമായി കൗൺസിലിംഗ് നേടേണ്ടതു അനിവാര്യമാണ്.
കൗമാരക്കാരായ കുട്ടികൾ മദ്യം, മയക്കുമരുന്ന് തുടങ്ങിയ ഉപയോഗത്തിന് അടിമ പ്പെടുന്നുണ്ടോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ചില കുട്ടികളിൽ ബഹുമാനം ഇല്ലായ്മയും, സ്കൂൾ ഒഴിവാക്കുന്നതും ഒക്കെയാവാം ലക്ഷണങ്ങൾ. ഇത്തരം ഘട്ടങ്ങളിൽ തെറാപ്പിസ്സ്റ്റിന്റെയോ അല്ലെങ്കിൽ ഡോക്ടറുടെയോ സഹായം തേടാം.
കുട്ടികൾക്ക് മുന്നിലെ യുദ്ധങ്ങൾ!
രക്ഷിതാക്കൾക്ക് ഇടയിലെ ചെറിയ പിണക്കങ്ങൾ ഏതു കുടുംബത്തിലും സാധാരണമാണ്.
നിരന്തരം നടക്കുന്ന ബഹളങ്ങളും, പരസ്പരം പഴി ചാരലുമൊക്കെ കുട്ടികൾക്ക് യുദ്ധ ഭൂമിയിൽ ജീവിക്കുന്നതിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കും. ഇത്തരം തുറന്ന സംഘട്ടനങ്ങളിലൂടെ അച്ഛനമ്മമാർ കുട്ടികൾക്ക് മുൻപിൽ ഒരു മോശം മാതൃകയാണ് കാഴ്ചവെക്കുന്നതെന്നു മറക്കരുത്.
ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും കുട്ടികളുടെ ഭാവിയിലെ ബന്ധങ്ങളോടുള്ള കാഴ്ചപ്പാട് തന്നെ പൂർണമായി മാറ്റിയെക്ക്കാം. ശത്രുതയോടെ ജീവിച്ച ദമ്പതികളുടെ കുട്ടികൾക്ക് പലതരത്തിലുള്ള വൈകാരീകപരവും, പെരുമാറ്റ പരവുമായ പ്രശ്നങ്ങൾ പൊതുവിൽ കണ്ടുവരാറുണ്ട്. ഇത്തരം യുദ്ധങ്ങൾ ഒഴിവാക്കുവാൻ ഇരുകൂട്ടർക്കും സ്വീകാര്യമായ മധ്യസ്ഥരുടെയും കൗൺസിലർമാരുടെയും ഉപദേശങ്ങൾ സ്വീകരിക്കുകയും ഒരുമിച്ച് സംസാരിക്കുകയും ചെയ്യാവുന്നതാണ്.
വിവാഹമോചനം ഒരു കുടുംബത്തിന് വലിയ പ്രതിസന്ധി ആകും. എന്നിരുന്നാലും നിങ്ങൾക്കും നിങ്ങളുടെ മുൻ പങ്കാളിക്കും കുട്ടികളുടെ കാര്യത്തിൽ കൂട്ടായി നിരന്തരം തീരുമാനമെടുക്കാനും പ്രവർത്തിക്കാനും സാധിക്കും. ഒരു പക്ഷെ രണ്ടാനച്ഛനോ/രണ്ടാന മ്മയോ കുടുംബത്തിൽ പുതുതായി വരികയാണെങ്കിൽ പോലും.
*വിവാഹമോചനത്തെ കുറിച്ചുള്ള നിങ്ങളുടെ വേദനാജനകമായ വികാരങ്ങൾ കൈകാര്യം ചെയ്യാൻ സഹായം തേടുക. നിങ്ങൾക്ക് ഇതു സഹായകമാകും. എന്നു മാത്രമല്ല കുട്ടികൾക്ക് അതൊരു മാതൃകയും ആകും.
*നിങ്ങൾ സ്വന്തം കാര്യങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലും ക്ഷമാപൂർവം ഇടപെടുക.
വിവാഹമോചനം കൊണ്ട് അനന്തമായി ഉണ്ടായിട്ടുള്ള വേദനകൾ,ആശങ്കകൾ,നഷ്ടങ്ങൾ എന്നിവ സുഖപ്പെടുവാൻ സമയമെടുക്കും എന്ന് മനസ്സിലാക്കുക.
*കുട്ടികളുടെ മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ തള്ളിക്കളയാതിരിക്കുക. നിങ്ങൾക്ക് കുട്ടികളുടെ അധ്യാപകരുമായോ ഡോക്ടറുമായോ അല്ലെങ്കിൽ ചൈൽഡ് തെറാപ്പിസ്റ്റിന്റെയോ സഹായം തേടാവുന്നതാണ്.
മാറ്റങ്ങൾ ചിലപ്പോൾ കഠിനമായിരിക്കും എന്ന് മനസിലാക്കുക. എന്നിരുന്നാലും നിങ്ങൾക്കും കുട്ടികൾക്കു പുതു മാറ്റവുമായി പൊരുത്തപ്പെടാൻ സാധിക്കുമെന്ന് മനസ്സിലാക്കുക.
നിങ്ങളുടെ ആന്തരിക ശക്തി കണ്ടെത്തുന്നതും പുതിയ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള കഴിവ് നേടുന്നതും അല്പo ശ്രമകരം ആണെങ്കിലും അത് നിങ്ങളുടെ കുടുംബത്തെ സഹായിക്കുകവാൻ നിങ്ങളെ പ്രാപ്തരാക്കുo…
മലയാളം തർജ്ജമ :- Adv ഷിഫ്ന എം ഷുക്കൂർ