നമ്മുടെ ആരോഗ്യ പ്രശ്നങ്ങളിലും നമ്മുടെ മാനസിക പിരിമുറുക്കങ്ങളിലും പലപ്പോഴും അവഗണിക്കുന്ന ഒരു കാര്യമാണ് ഉറക്കം. ശരിയായ ഉറക്കം ഇല്ലെങ്കിൽ അതു വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ഇടയാകും. നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ ഇത് ശ്രദ്ധിക്കപ്പെടാതെ പോവരുത്.

ഉറക്കമില്ലായ്മ പരിഹരിക്കുവാൻ കുറച്ചു മാർഗങ്ങൾ:-

  1. രാത്രിയിൽ ഉറങ്ങുന്നതിനും രാവിലെ എഴുന്നേൽക്കുന്നതിനും കൃത്യമായ ഒരു സമയം പാലിക്കുക.
  2. ശരീരത്തിന്റെ ഊഷ്മാവിനെക്കാൾ കൂടുതൽ തണുപ്പ് മുറിയിൽ നിലനിർത്തുക.
  3. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ആവശ്യമുള്ളത്ര വെള്ളം കുടിക്കുക.
  4. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് മൊബൈൽ, ലാപ്ടോപ്, എന്നിവ സ്വിച്ച് ഓഫ് ചെയ്ത് മാറ്റിവയ്ക്കുക.
    ഇവ ഉപയോഗിക്കേണ്ടത് അത്യാവശ്യമായ സാഹചര്യങ്ങളിൽ ബ്ലൂ ലൈറ്റ് എമിഷൻ ഒഴിവാക്കാനായി flux, twilight എന്നിങ്ങനെയുള്ള ആപ്ലിക്കേഷൻസ് ഉപയോഗിക്കുകയോ dark മോഡ് ഉപയോഗിക്കുകയോ ചെയ്യുക.
  5. ലൈറ്റ് ഓഫ് ചെയ്യുകയോ / ഐ മാസ്ക് ധരിക്കുകയോ ചെയ്യുക. സ്ലീപ് ഹോർമോൺ ആയ മേലാറ്റോനിൻ ഉൽപ്പാദനത്തിന് ഇരുട്ട് സഹായകമാകുന്നു.
  6. ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുമ്പ് റിലാക്സേഷനായി ഉചിതമായ രീതികൾ തിരഞ്ഞെടുത്ത് ശീലം ആക്കാവുന്നതാണ്. ഉദാഹരണമായി പാട്ടുകേൾക്കുക.
  7. അടുത്ത ദിവസത്തെ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ ആകുലപ്പെടുന്നുവെങ്കിൽ, ചെയ്യാനുള്ള കാര്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക, അതുവഴി അടുത്ത ദിവസം വരെ അതേക്കുറിച്ച് ചിന്തിക്കേണ്ടതില്ല.
  8. ഉറക്കം വരുന്നില്ലെങ്കിൽ, കിടക്കാൻ തോന്നുന്നതുവരെ എന്തെങ്കിലും ചെയ്യുക. ഉറങ്ങാൻ തോന്നുമ്പോൾ മാത്രം കിടക്കയിലേക്ക് പോവുക.
  9. ഉറങ്ങുന്നതിനു മുൻപായി പുകയില, കോഫീ, മദ്യം എന്നിവ ഒഴിവാക്കുക.
  10. ഉറങ്ങുന്നതിനു മുൻപായുള്ള കഠിനമായ ശാരീരിക/മാനസിക അദ്ധ്വാനം ഒഴിവാക്കുക.
  11. ആവശ്യത്തിന് അത്താഴം കഴിക്കുക.
  12. ഉറങ്ങാൻ ശ്രമിക്കുമ്പോൾ സമയം നോക്കുന്നത് ഒഴിവാക്കുക.
  13. ഉറക്കമില്ലായ്കയെ കുറിച്ച് ആവലാതിപ്പെടാതിരിക്കുക.
    “ഉറക്കം” എന്ന ഈ സൂപ്പർ പവറിനെ നമ്മുടെ ശക്തി കൂട്ടാനായി ഉപയോഗിക്കാം.
    കൂടുതൽ പിന്തുണക്കായി താഴെ കാണുന്ന വീഡിയോസ് കാണുക.
    https://youtu.be/fk-_SwHhLLc
    https://youtu.be/ZKNQ6gsW45M