ലൈംഗികാക്രമണത്തിനു ശേഷം

FREEDOM FROM FEAR
  • സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലത്തേക്ക് മാറുക. വിശ്വസ്തരായ ഒരാളുടെ സഹായം തേടുക.
  • സ്വതന്ത്രമായി ജീവിക്കുക എന്നത് നമ്മുടെ ജന്മാവകാശമാണ്. ലൈംഗിക ആക്രമണം നടത്തുന്ന ആളാണ് കുറ്റവാളി.ആക്രമിക്കുന്ന ആള്‍ ശിക്ഷിക്കപ്പെടണം.
  • പ്രഥമ ശുശ്രൂഷക്കും തെളിവുകള്‍ ശേഖരിക്കുവാനും വൈദ്യസഹായം തേടുക, ഗര്‍ഭധാരണത്തിനും ലൈംഗികരോഗങ്ങള്‍ക്കും ഉള്ള സാധ്യത പരിശോധിക്കുവാനും വൈദ്യസഹായം അത്യാവശ്യമാണ് എന്നോര്‍ക്കുക.
  • വൈദ്യപരിശോധനയിലൂടെ തെളിവൂകള്‍ ശേഖരിക്കുന്നതിന് മുന്‍പ്, കുളിക്കുകയോ, പല്ലുതേയ്ക്കുകയോ, ശരീരഭാഗങ്ങള്‍ വൃത്തിയാക്കുകയോ ചെയ്യരുത്.
  • ആക്രമണത്തിന്റെ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ഈ പ്രധാനപ്പെട്ട തെളിവുകള്‍ പ്രത്യേക കവറിലോ, ബാഗിലോ അടച്ചു സൂക്ഷിക്കുക.
  • നിങ്ങളെ ആരെങ്കിലും അപായപ്പെടുത്തുവാനോ, ഭീഷണിപ്പെടുത്തുവാനോ ശ്രമിച്ചാല്‍ ഉടനടി സഹായം തേടുക.
  • മാനസിക ആഘാതത്തില്‍ നിന്ന് മോചനം നേടുവാന്‍ കൗണ്‍സിലിംഗ് സ്വീകരിക്കുക.
    നിങ്ങളുടെ അവകാശങ്ങള്‍
  • ഏത് പോലീസ് സ്റ്റേഷനിലും ലൈംഗികാക്രമണത്തെക്കുറിച്ച് പരാതി നല്‍കാം. പരാതി നല്‍കാന്‍ സമയ പരിധിയില്ല.
  • വേണമെങ്കില്‍ ഒരു വനിതാ പോലീസിന്റെ സഹായം ആവശ്യപ്പെടാം.
    നിങ്ങള്‍ പ്രായപൂര്‍ത്തി ആയ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം പരാതി നല്‍കണോ വേണ്ടയോ എന്നത്, അതില്‍ ആര്‍ക്കും നിങ്ങളെ നിര്‍ബന്ധിക്കാനാവില്ല.
  • മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് നിങ്ങള്‍ക്ക് അവകാശമുണ്ട്.
  • നിങ്ങളുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാനും സ്വകാര്യത കാത്ത് സൂക്ഷിക്കാനുമുള്ള അവകാശം നിങ്ങള്‍ക്കുണ്ട്.
  • മജിസ്‌ട്രേറ്റിനു മുന്‍പാകെ സ്വകാര്യമായി മൊഴി നേരിട്ട് രേഖപ്പെടുത്തേണ്ടതാണ്.
  • നിങ്ങള്‍ക്ക് സൗജന്യമായി നിയമസഹായം ലഭിക്കുന്നതാണ്.

Post Comment

Your email address will not be published. Required fields are marked *